പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടിന്‍മേലുള്ള വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പബ്ളിക് ഹിയറിംഗ് ജൂണ്‍ 29നു നടത്തിം. പബ്ളിക് ഹിയറിംഗ് കളക്‌ടറുടെ നേതൃത്വത്തില്‍ നടത്താനാണു തീരുമാനം.
ജൂലായ് 29ന് മുമ്പ് പബ്ളിക് ഹിയറിംഗിലെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിക്കും. 15 കിലോമീറ്റര്‍ ആണ് പഠനവിധേയമാക്കുന്നത്. പോര്‍ട്ട് നടത്തിപ്പിന് ടെണ്ടര്‍ വിളിക്കുന്നതിന് പരിസ്ഥിതി അനുമതിയും കബോട്ടാഷ് നിയമത്തിന്റെ ഇളവും ലഭിച്ച ശേഷമേയുണ്ടായിരിക്കുകയുള്ളൂ.
ആദ്യ ഘട്ടത്തില്‍ ആകെ ചെലവിന്റെ അഞ്ചു ശതമാനം ഉപയോഗിച്ച് പാരിസ്ഥിതിക ഉന്നമന- സാമൂഹ്യ ഉത്തരവാദിത്വ പ്രവര്‍ത്തനങ്ങള്‍ നടത്താനാണു തീരുമാനം. ഇതിനായി ഏകദേശം 140 കോടി രൂപയാണു മാറ്റിവെച്ചിരിക്കുന്നു. പദ്ധതിയുടെ ഭാഗമായി 15 കിലോമീറ്റര്‍ സ്ഥലം വികസിപ്പിക്കാനായി ഇതിന്റെ പഠനം ഗുജറാത്തിലെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് എന്‍വയോണ്‍മെന്റ് ആന്‍ഡ് പ്ളാനിംഗ് നടത്തികൊണ്ടിരിക്കുകയാണ്.
രണ്ടാം ഘട്ടത്തില്‍ തുറമുഖ ബെര്‍ത്ത് 1200 മീറ്ററും മൂന്നാം ഘട്ടത്തില്‍ 2000 മീറ്ററും നീളത്തില്‍ നിര്‍മ്മിക്കാനാണു തീരുമാനം.
പരിസ്ഥിതി റിപ്പോര്‍ട്ടിനൊപ്പം സമഗ്ര മാസ്റ്റര്‍പ്ളാനും പദ്ധതി റിപ്പോര്‍ട്ടും പ്രകാശനം ചെയ്ത ശേഷം മാദ്ധ്യമപ്രവര്‍ത്തകരെ മന്ത്രി കെ ബാബു അറിയിച്ചു. പദ്ധതി റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്.