സരിത നിരപരാധി, ജീവന് ഭീഷണിയുണ്ട്, ആത്മഹത്യയ്ക്ക് ശ്രമിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സരിതയുടെ അമ്മ
തിരുവനന്തപുരം|
WEBDUNIA|
PRO
സരിത എസ് നായര്‍ നിരപരാധിയാണെന്ന് സരിതയുടെ അമ്മ ഇന്ദിര. തനിക്കും സരിതയുടെ കുട്ടികള്‍ക്കും ജീവന് ഭീഷണിയുണ്ടെന്നും സരിത രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും ഇന്ദിര പറയുന്നു. ബിജു രാധാകൃഷ്ണന്‍റെ ഭീഷണി കാരണമാണ് സരിത ടീം സോളാറിന് വേണ്ടി പ്രവര്‍ത്തിച്ചതെന്നും ഇന്ദിര വെളിപ്പെടുത്തുന്നു.
സരിതയെ ബിജു രാധാകൃഷ്ണന്‍ നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായും സരിതയുടെ അമ്മ വെളിപ്പെടുത്തി. ബിജുവിന്‍റെ കടങ്ങള്‍ വീട്ടാനാണ് സരിത ശ്രമിച്ചുവന്നത്. അയാളുടെ ഭീഷണി ഉണ്ടായിരുന്നതുകൊണ്ടാണ് ടീം സോളാറിന് വേണ്ടി സരിത പ്രവര്‍ത്തിച്ചത്. മകള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സമൂഹത്തോട് ക്ഷമ ചോദിക്കുന്നു - ഇന്ദിര മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.
അടുത്ത പേജില്‍ - സരിത രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു!