സമൂഹം സൃഷ്ടിക്കുന്നത് വിദ്യാഭ്യാസമുള്ള അമ്മമാര്‍ : കേന്ദ്രമന്ത്രി ശശിതരൂര്‍
തിരുവനന്തപുരം |
WEBDUNIA|
PRO
PRO
നല്ല വിദ്യാഭ്യാസം നേടിയ അമ്മമാരാണ് നല്ല സമൂഹം സൃഷ്ടിക്കുന്നതെന്ന് കേന്ദ്രമാനവവിഭവശേഷിസഹമന്ത്രി ശശി തരൂര്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അധികാരപരിധിയിലുള്ള സ്‌കൂളുകളില്‍ നിന്നും പരീക്ഷകളിലും കലാ കായിക മേളകളിലും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് പട്ടം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നല്ല മനുഷ്യരാകുകയാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത്. ഒരു പെണ്‍കുട്ടിക്ക് നല്ല വിദ്യാഭ്യാസം നല്‍കുമ്പോള്‍ അതു വഴി ഒരു സമൂഹത്തെയൊന്നാകെയാണ് നല്ലരീതിയില്‍ വളര്‍ത്തിയെടുക്കുന്നതെന്ന് ഗാന്ധിജി പറഞ്ഞത് അദ്ദേഹം ചൂണ്ടിക്കാട്ടി.
പാഠപുസ്തകങ്ങളില്‍ നിന്നുള്ള അറിവിനുപരിയായി ജീവിതം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കു കൂടി ഉത്തരം കണ്ടെത്താനുള്ള കഴിവ് വിദ്യാര്‍ത്ഥികള്‍ നേടേണ്ടതുണ്ട്. പുതിയ കാലത്ത് നല്ല ആശയവിനിമയശേഷി പ്രധാനപ്പെട്ടതാണെന്നാണ് തന്റെ അനുഭവം തന്നെ പഠിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മലയാളം പഠിക്കുന്നതോടൊപ്പം ഇംഗ്ലീഷിലും നല്ല വിനിമയശേഷി നേടിയെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു.