സഭയ്ക്ക് മുന്നിലെ സമരം അക്രമാസക്തമാകുന്നു; പൊലീസ് വാഹനത്തിന് തീയിട്ടു

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 13 മാര്‍ച്ച് 2015 (10:36 IST)
നിയമസഭയ്ക്ക് മുന്നില്‍ പൊലീസ് വാഹനത്തിനു തീ വെച്ചു. ഇടതുമുന്നണി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയ പി എം ജി ജംഗ്‌ഷനിലെ വികാസ് ഭവനിലെ കെ എസ് ആര്‍ ടി സിക്കു മുന്നില്‍ നിര്‍ത്തിയിട്ട പൊലീസ് വാഹനത്തിനാണ് തീയിട്ടത്. ബസിനുള്ളിലെ സീറ്റ് പൂര്‍ണമായി കത്തി നശിച്ചു. ഉള്ളിലെ സീറ്റും പൊലീസുകാരുടെ ഹെല്‍മറ്റ് അടക്കമുള്ള ഉപകരണങ്ങളും കത്തി നശിച്ചു. ഫയര്‍ഫോഴ്സ് കൃത്യസമയത്ത് എത്തിയതോടെ വാഹനം പൂര്‍ണമായി കത്തി നശിക്കുന്നത് തടയാന്‍ കഴിഞ്ഞു.
 
പി എം ജി ജംഗ്ഷനില്‍ ഇടതു പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധത്തില്‍ വ്യാപക സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീ‍ര്‍ വാതകം പ്രയോഗിച്ചു. പൊലീസിന് നേരെ ഇടത് മുന്നണി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. അക്രമാസക്തരായ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. അക്രമത്തില്‍ പൊലീസുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
 
നേരത്തെ കവാടത്തിലേക്ക് നടത്തിയ മാര്‍ച്ചിനിടെയും പ്രതിഷേധം ഉണ്ടായി. നിയമസഭയ്ക്ക് മുന്നില്‍  പൊലീസ് ഉയര്‍ത്തിയ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം  ഉടലെടുത്തത്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അക്രമണമുണ്ടായിരുന്നു.  ഒരു പ്രകോപനവുമില്ലാതെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞതിനെതുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന് പരിക്കേറ്റിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്
ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ മഴ; മിന്നല്‍ ജാഗ്രത
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണം

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ...

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു കൊടുത്തയാണെന്ന് ജോണ്‍ ബ്രിട്ടാസ്
കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ കടന്നാക്രമിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്
സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു ഇന്നലെയാണ് മധുരയില്‍ തുടക്കം കുറിച്ചത്

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ ...

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പുതുക്കിയ മഴമുന്നറിയിപ്പ് പ്രസിദ്ധീകരിച്ച് കാലാവസ്ഥാ കേന്ദ്രം. ഇന്ന് ...