Last Modified വെള്ളി, 13 മാര്‍ച്ച് 2015 (10:26 IST)
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയ്ക്ക് 940 കൊടി രൂപ ബജറ്റ് വിഹിതമായി നീക്കിവച്ചു, അടിസ്ഥാന സൌകര്യ മേഖലയുടെ വിലസനത്തില്‍ കാര്യമായ വകയിരുത്തലുകള്‍ ഉണ്ടായിട്ടില്ല. അതേസമയം എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തില്‍ ഭവനനിര്‍മാണ പദ്ധതി നടപ്പാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
ക്ഷേമ പെന്‍ഷനുകള്‍ക്ക് 2710 കോടി,സമ്പൂര്‍ണ ആരോഗ്യകേരളം പദ്ധതി, കാര്‍ഷിക ഉല്പാദന സംഘങ്ങള്‍ക്ക് ഓഹരി രൂപീകരിക്കാന്‍ 10 കോടി, കൃത്യമായി തിരിച്ചടയ്ക്കുന്നവരുടെ പലിശ സബ്സിഡി സര്‍ക്കാര്‍ ഏറ്റെടുക്കുന്നു, തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടൂണ്ട്.