കൂടുതല്‍ ശക്തനായി മാണി; തളര്‍ന്ന് വീണ് പ്രതിപക്ഷം

തിരുവനന്തപുരം| Last Modified വെള്ളി, 13 മാര്‍ച്ച് 2015 (10:29 IST)
ഇന്ന് മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയ പ്രതിപക്ഷത്തിന് വന്‍ തിരിച്ചടിയാണ് ഇന്ന് മാണി ബജറ്റ് അവതരിപ്പിച്ചതിലൂടെ ലഭിച്ചത്. മാണിയെ തടയാനായി പദ്ധതിയിട്ടിരുന്ന പ്രതിപക്ഷത്തിന്റെ തന്ത്രങ്ങള്‍ തുടക്കം മുതല്‍ പാളുന്നതാണ് കണ്ടത്. മാണിയ്ക്ക് ഔദ്യോഗിക വസതിയില്‍ നിന്ന് വന്ന് ബജറ്റ് അവതരിപ്പിക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ ഉമ്മന്‍ചാണ്ടി തന്ത്രപൂര്‍വ്വം കരുക്കള്‍ നീക്കി മാണിയേയും, മന്ത്രിമാരേയും എം എല്‍ എമാരോടും നിയമസഭയില്‍ തന്നെ തങ്ങാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

കേരള നിയമസഭ ഇന്ന് വരെ കാണാത്ത തരത്തിലുള്ള പ്രതിഷേധമാണ് സഭയില്‍ പ്രതിപക്ഷം നിയമസഭ മന്ദിരത്തില്‍ ഉയര്‍ത്തിയത്.തുടക്കം മുതല്‍ ഒടുക്കം വരെ വ്യക്തമായ തിരക്കഥയനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു ഭരണപക്ഷ എംഎല്‍എമാര്‍. വാച്ച് ആന്‍ഡ് വാര്‍ഡുമാരും ഭരണപക്ഷ എം‌എല്‍‌എമാരും
മനുഷ്യമതില്‍ തീര്‍ത്താണ് മാണിയെ സഭയിലെത്തിച്ചതും പുറത്തുകൊണ്ടുപോയതും.ആരും പ്രതീക്ഷിക്കാത്ത സമയത്ത് സഭയുടെ പിന്‍‌വാതിലിലൂടെയാണ് മാണി അകത്ത് പ്രവേശിച്ചത്. കെ‌എം മാണി വാച് ആന്‍ഡ് വാര്‍ഡുമാരുടെയും യു‌ഡിഎഫ് എം എല്‍ എമാരുടേയും സംരക്ഷണത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിലെ ചില വരികള്‍ വായിച്ചതിനു ശേഷം സഭയുടെ മേശപ്പുറത്ത് വച്ച് നന്ദിപറഞ്ഞ് പുറത്തേക്ക് പോകുകയായിരുന്നു. ബജറ്റ് അവതരണം തടസപ്പെടുത്താന്‍ എത്തിയ പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ ഭരണപക്ഷത്തിന് സാധിച്ചു.

സാങ്കേതികമായ നടപടിക്രമങ്ങള്‍ നടക്കാത്തതിനാല്‍ ബജറ്റ് അവതരിപ്പിച്ചെന്ന് മാണിക്ക് അവകാശപ്പെടാന്‍
കഴിയില്ലെന്നാണ് പ്രതിപക്ഷം പറയുന്നതെങ്കിലും ബജറ്റ് അവതരിപ്പിക്കാന്‍ സ്പീക്കന്‍ എന്‍ ശക്തന്‍ ചേമ്പറില്‍ നിന്ന് ആംഗ്യത്തിലൂടെ അനുമതി നല്‍കിയതിനാല്‍ ഈ വാദവും അപ്രസക്തമാകും. ബജറ്റ് അവതരണം ശരിയായ രീതിയിലല്ല നടന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം പരാതി നല്‍കിയേക്കുമെന്നാണ് സൂചന. ബജറ്റ് അവതരണം ചട്ടം ലംഘിച്ചെന്ന് പ്രതിപക്ഷം ആരോപിക്കുന്നത്.

പ്രതിഷേധപ്രകടനങ്ങള്‍ക്കിടയില്‍ നാടകീയ രംഗങ്ങളാണ് സഭയില്‍ അരങ്ങേറിയത്. ബജറ്റില്‍ തടസപെടുത്തുന്നതിനായി എം‌എല്‍‌എമാര്‍ സ്പീക്കറുടെ ഡയസില്‍ കടന്നുകയറുകയും സ്പീക്കറുടെ കസേരയും മൈക്കുക് വലിച്ചു താഴെയിടുകയും ചെയ്തു. നിയമസഭയില്‍ പ്രതിപക്ഷ എം‌എല്‍മാര്‍ കുഴഞ്ഞുവീണു. കെകെ ലതിക, വി ശിവന്‍‌കുട്ടി കെ‌എസ് സലീഖ എന്നീ എം‌എല്‍മാരാണ് കുഴഞ്ഞുവീണത്. 9 പ്രതിപക്ഷ എം എല്‍ എമാരാണ് കുഴഞ്ഞു വീണത്. വാച്ച് ആന്‍ഡ് വാര്‍ഡുമാരെ മറികടക്കാനായി സീറ്റുകള്‍ക്ക് മുകളിലൂടെ നടക്കുന്നതിനിടെയിലാണ് ശിവന്‍ കുട്ടീ എം‌എല്‍‌എ കുഴഞ്ഞുവീണത്. ഇദ്ദേഹം ഇപ്പോള്‍ ആശുപത്രിയിലാണ്.

സഭയിലെ സംഭവങ്ങള്‍ പുറത്തറിഞ്ഞതോടെ പുറത്തെറിഞ്ഞതോടെ നിയമസഭയ്ക്ക് വെളിയിലും വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. പിഎംജി ജംഗ്ഷനില്‍ ഇടതു പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധം അക്രമാസക്തമായി. അക്രമാസക്തരായ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും ഗ്രണേഡും പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. നിയമസഭ കവാടത്തിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിനിടെയും സംഘര്‍ഷമുണ്ടായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :