ബജറ്റ് നിയമസഭയുടെ മീഡിയറൂമില്‍ ധനമന്ത്രി വായിക്കുന്നു

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 13 മാര്‍ച്ച് 2015 (10:12 IST)
പ്രതിപക്ഷബഹളത്തിനിടെ നിയമസഭയുടെ മേശപ്പുറത്ത് ബജറ്റ് വെച്ച ധനമന്ത്രി കെ എം മാണി മാധ്യമങ്ങളെ കാണുന്നതിനായി നിയമസഭയുടെ മീഡിയ റൂമില്‍ എത്തി. മുഖത്ത് പ്രത്യേകിച്ച് ഭാവ വ്യത്യാസങ്ങള്‍ ഒന്നുമില്ലാതെ എത്തിയ മാണി ഒരു ചിരിയോടെ ആയിരുന്നു വാര്‍ത്താസമ്മേളനം ആരംഭിച്ചത്.

ഇന്നലെയും ഇന്നുമായി നിയമസഭയുടെ അകത്തും പുറത്തും നടന്ന സംഭവങ്ങള്‍ തന്നെ ഒരു തരത്തിലും വേദനിപ്പിച്ചിട്ടില്ലെന്ന് മാണി പറഞ്ഞു. എന്നാല്‍, എല്ലാ തവണയും ബജറ്റ് അവതരിപ്പിക്കാന്‍ എത്തുന്നത് പള്ളിയില്‍ പോയതിനു ശേഷമായിരുന്നു, എന്നാല്‍, ഇത്തവണ അത് സാധിച്ചില്ല. അതില്‍ തനിക്ക് വേദനയുണ്ടെന്നും മാണി പറഞ്ഞു.

മാര്‍ച്ച് 13ന് ആണ് ബജറ്റ് എന്നു പറഞ്ഞപ്പോള്‍ പലരും അതിനെ എതിര്‍ത്തു. എന്നാല്‍, ആ മുന്‍വിധിയെ വെല്ലുവിളിക്കുക എന്നത് രസകരമായി തോന്നി. പക്ഷേ, ഒരു പതിമൂന്നല്ല നാല് പതിമൂന്നാണ് ഇന്ന് ഒരുമിച്ച് വന്നത്. പതിമൂന്നാം നിയമസഭയുടെ പതിമൂന്നാം സമ്മേളനം ആയിരുന്നു ഇത്. തന്റെ പതിമൂന്നാമത്തെ ബജറ്റ് മാര്‍ച്ച് 13ആം തിയതിയാണ് അവതരിപ്പിച്ചത്. എന്നാല്‍, വളരെയധികം അഭിമാനത്തോടു കൂടിയാണ് താന്‍ ബജറ്റ് അവതരിപ്പിച്ചെതെന്നും മാണി പറഞ്ഞു.

രക്ഷസാക്ഷികളെ സൃഷ്‌ടിക്കുക എന്നതാണ് ബി ജെ പിയുടെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും രീതി. ക്രമസമാധാനം തകരാറിലായി എന്ന രീതി സൃഷ്‌ടിക്കാനാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍, അതെല്ലാം വിഫലമായി എന്ന് ജനത്തിന് മനസ്സിലായി എന്നും മാണി പറഞ്ഞു.

നിയമസഭയുടെ മേശപ്പുറത്തുവെച്ച സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് നിയമസഭയുടെ മീഡിയ റൂമില്‍ മാണി വായിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :