സംസ്ഥാനത്ത് ആദ്യത്തെ വിമന്‍സ് ഒണ്‍ലി പോസ്റ്റ് ഓഫീസ് വരുന്നു

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
സംസ്ഥാനത്ത് ആദ്യത്തെ വിമന്‍സ് ഒണ്‍ലി പോസ്റ്റ് ഓഫീസ് ആവുന്നതിനായി തിരുവനന്തപുരം ജിപിഒ പോസ്റ്റ് ഓഫീസ് തയ്യാറെടുക്കുന്നു. ഫലത്തില്‍ ഇപ്പോള്‍ തന്നെ വിമന്‍സ് ഒണ്‍ലി പോസ്റ്റ് ഓഫീസ് ആയിക്കഴിഞ്ഞെങ്കിലും ഔദ്യോഗികമായി ഇത് വിമന്‍സ് ഒണ്‍ലി പോസ്റ്റ് ഓഫീസ് ആവുന്നത് വെള്ളിയാഴ്ച മാത്രമാണ്‌.

ഇന്‍റര്‍നാഷണല്‍ വിമന്‍സ് ഡേ ആയ മാര്‍ച്ച് എട്ടിന്‌ ഡല്‍ഹി സര്‍ക്കിളിലെ ശാസ്ത്രി ഭവന്‍ പോസ്റ്റ് ഓഫീസാണ്‌ ആദ്യ വിമന്‍സ് ഒണ്‍ലി പോസ്റ്റ് ഓഫീസ്. ഇതിന്‍റെ ചുവടുപിടിച്ചാണ്‌ കേരളത്തിലും ഇത്തരമൊരു പദ്ധതി.

ഇപ്പോള്‍ തന്നെ മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണ്ണാടക, പശ്ചിമബംഗാള്‍, ഒഡീഷ, പഞ്ചാബ്, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വിമന്‍സ് ഒണ്‍ലി പോസ്റ്റ് ഓഫീസ് ആരംഭിച്ചുകഴിഞ്ഞു.

തിരുവനന്തപുരത്തെ വിമന്‍സ് ഒണ്‍ലി പോസ്റ്റ് ഓഫീസ് ആകാനൊരുങ്ങുന്ന പോസ്റ്റ് ഓഫീസില്‍ ആകെ നാലു പേരാണു നേരത്തേയുണ്ടായിരുന്നത്. അതില്‍ രണ്ടു പേര്‍ പുരുഷന്മാരും രണ്ടു സ്ത്രീകളുമാണ്‌. എന്നാല്‍ ജനറല്‍ ട്രാന്‍സ്ഫര്‍ വന്നതോടെ പുരുഷന്മാര്‍ക്ക് സ്ഥലമാറ്റം വരികയും പകരം വന്നവര്‍ ഇരുവരും സ്ത്രീകളുമായി. ഇതും വിമന്‍സ് ഒണ്‍ലി പോസ്റ്റ് ഓഫീസ് ആരംഭിക്കുന്നതിനൊരു കാരണമായി എന്നുമാത്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :