വ്യാജ സി ഡി ശേഖരം പിടിച്ചു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
അടുത്തിടെ റിലീസ് ചെയ്ത സിനിമകള്‍ ഉള്‍പ്പെടെയുള്ള നിരവധി ചിത്രങ്ങളുടെ വ്യാജ സി ഡി ശേഖരം പൊലീസ് പിടികൂടി. തിരുവനന്തപുരം പേരൂര്‍ക്കടയ്ക്കടുത്ത് കുടപ്പനക്കുന്ന് റോഡിലുള്ള ഊന്നം‍പാറയ്ക്ക് സമീപത്ത് നടത്തുന്ന വട്ടിയൂര്‍ക്കാവ് മേലത്തുമേലെ പുരവൂര്‍ക്കോണം രാധാമന്ദിരത്തില്‍ രാജീവ് എന്ന 30 കാരനെയാണ്‌ പൊലീസ് പിടികൂടിയത്.

പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ് ഐ സജുനാഥിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ രാജീവിനെ പിടികൂടിയത്. മലയാളം സിനിമകള്‍ക്കൊപ്പം നിരവധി പുതിയ തമിഴ് സിനിമകളുടെ വ്യാജ സിഡികളും പിടികൂടിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :