വ്യവസായ പ്ലാന്റില്‍ ഭിത്തി തകര്‍ന്നു വീണ് എട്ടുപേര്‍ മരിച്ചു

വെല്ലൂര്‍| Joys Joy| Last Updated: ശനി, 31 ജനുവരി 2015 (09:43 IST)
തമിഴ്നാട്ടിലെ വെല്ലൂരില്‍ വ്യവസായ പ്ലാന്റിലെ ഭിത്തി തകര്‍ന്നു വീണ് എട്ടുപേര്‍ മരിച്ചു. ഫാക്‌ടറിയില്‍ ജോലി ചെയ്തു കൊണ്ടിരുന്നവര്‍ ആണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

വാണിയമ്പടിയിലെ സിപ്‌കോട് വ്യവസായമേഖലയില്‍ ആണ് അപകടം ഉണ്ടായത്. അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏഴുപേരും വെസ്റ്റ് ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ്. തൊഴിലാളികള്‍ ഉറങ്ങുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്.

തുകല്‍ ഫാക്‌ടറിയില്‍ ആണ് ഭിത്തി തകര്‍ന്ന് അപകടം ഉണ്ടായത്. ശനിയാഴ്ച രാവിലെ ആയിരുന്നു അപകടം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :