ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ കേന്ദ്രത്തിന് ഭീകരാക്രമണ ഭീഷണി

നെല്ലൂര്‍| vishnu| Last Updated: വ്യാഴം, 8 ജനുവരി 2015 (12:05 IST)
ഐ‌എസ്‌ആര്‍‌ഒയുടെ
ബഹിരാകാശ
കേന്ദ്രങ്ങളായ ശ്രീഹരിക്കോട്ടയ്ക്കും സതീഷ് ധവാന്‍ സ്പേസ് സെന്ററിനും ഭീകരാക്രമണ ഭീഷണിയെന്ന് റിപ്പോര്‍ട്ട്. രണ്ടിടത്തും ആക്രമണങ്ങള്‍ നടത്തുക എന്ന ലക്ഷ്യത്തോടെ സിമി പ്രവര്‍ത്തകര്‍ തമിഴ്നാട്ടിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്.

കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി ഇതു സംബന്ധിച്ച മുന്നറിയിപ്പ് തമിഴ്നാട് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ അഞ്ച് സിമി പ്രവര്‍ത്തകരാണ് തമിഴ്നാട്ടില്‍ എത്തിയതെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

ഇവര്‍ സംസ്‌ഥാനത്തെ സുപ്രധാന സ്‌ഥലങ്ങള്‍ ലക്ഷ്യം വയ്‌ക്കുന്നതായും കേന്ദ്ര സുരക്ഷാ ഏജന്‍സി സംസ്‌ഥാന സര്‍ക്കാരിന്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്. ആക്രമണ ഭീഷണിയെ തുടര്‍ന്ന്‌ ശ്രീഹരിക്കോട്ടയ്‌ക്കും സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്ററിനും തമിഴ്‌നാട്‌ പോലീസ്‌ സുരക്ഷ ശക്‌തമാക്കി. ആക്രമണം നടത്തുമെന്ന്‌ കരുതുന്ന സിമി പ്രവര്‍ത്തകര്‍ക്കായും പോലീസ്‌ തിരച്ചില്‍ ഊര്‍ജിതമാക്കി

ചെന്നൈയില്‍ നടന്ന ബോംബ്‌ സ്‌ഫോടനത്തില്‍ പങ്കുള്ളവരാണ്‌ ഇവര്‍. പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടതായും പോലീസ്‌ പറഞ്ഞു. അന്വേഷണം ചിറ്റൂരിലേയ്‌ക്കും വ്യാപിപ്പിച്ചിട്ടുണ്ട്‌. ഭീഷണിയെ തുടര്‍ന്ന്‌ തീരമേഘലയിലെ സുരക്ഷയും ശക്‌തമാക്കിയതായി പോലീസ്‌ അറിയിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :