സമരങ്ങള്‍ക്ക് പുല്ലുവില; കുടംകുളം ആണവനിലയം വൈദ്യുതി ഉല്‍പാദനം തുടങ്ങി

ചെന്നൈ| vishnu| Last Updated: ബുധന്‍, 31 ഡിസം‌ബര്‍ 2014 (12:13 IST)
പരിസ്ഥിതി പ്രവര്‍ത്തകരുടെയും ആണവോര്‍ജ്ജ വിരുദ്ധ സമിതി പ്രവര്‍ത്തകരുടെയും സമരങ്ങള്‍ നടക്കുന്നതിനിടെ കൂടംകുളം ആണവനിലയത്തില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതോല്‍പാദനം ആരംഭിച്ചു.
നിലയത്തിലെ ഒന്നാമത്തെ യൂണിറ്റാണ് വൈദ്യുതോല്പാദനം ആരംഭിച്ചത്. വൈദ്യുതിയുടെ ഭൂരിഭാഗവും തമിഴ്നാട്, പുതുച്ചേരി, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്ക് നല്‍കും.

1000 മെഗാവാട്ട് വൈദ്യുതിയാണ് തുടക്കത്തില്‍ ഉല്‍പാദിപ്പിക്കുന്നത്. റഷ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കൂടംകുളത്ത് ആണവനിലയം സ്ഥാപിച്ചിരിക്കുന്നത്. 8000 കോടി രൂപ ചെലവിട്ടായിരുന്നു ആണവനിലയത്തിലെ ഒന്നാം യൂണിറ്റിന്റെ നിര്‍മാണം. എന്നാല്‍ സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് പ്ളാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. യൂണിറ്റിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയാണ് ഇപ്പോള്‍ വൈദ്യുതി ഉല്‍പാദനം തുടങ്ങിയത്.

1000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദന ശേഷിയുള്ള കുടംകുളത്തെ രണ്ടാമത്തെ യൂണിറ്റിന്റെ പ്രവര്‍ത്തനം അടുത്ത വര്‍ഷം തുടങ്ങും. ഇതിനിടെ രാജ്യത്ത് 14 നിലയങ്ങള്‍ കൂടി തുടങ്ങാന്‍ ഇന്ത്യയും റഷ്യയും ധാരണയിലെത്തി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :