വൈവാഹിക പരസ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു

കൊടുങ്ങല്ലൂര്‍| WEBDUNIA|
PRO
PRO
പത്രത്തില്‍ വൈവാഹിക പരസ്യം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ അറസ്റ്റ്‌ ചെയ്തു. പാലക്കാട്‌ നെന്മാറ സ്വദേശി വലത്തലവീട്ടില്‍ സെല്‍വരാജിനെയൊണ്‌ കൊടുങ്ങല്ലൂര്‍ സിഐ എം സുരേന്ദ്രന്‍, എഎസ്‌ഐ ജഗദീശന്‍, സീനിയര്‍ സിവില്‍ പൊലീസ്‌ ഓഫീസര്‍മാരായ ഹബീസ്‌, രവി എന്നിവര്‍ ചേര്‍ന്ന്‌ പാലക്കാട്‌ നിന്ന്‌ പിടികൂടിയത്‌.

വധുവിനെ ആവശ്യമുണ്ടെന്ന പരസ്യം പത്രത്തില്‍ നല്‍കിയതുവഴി പരിചയപ്പെട്ട ചെന്ത്രാപ്പിന്നി സ്വദേശിനിയായ പതിനേഴ്‌ വയസ്സുകാരിയെ സെല്‍വരാജ്‌ പ്രണയം നടിച്ച്‌ വശത്താക്കുകയായിരുന്നു. ഫോണിലൂടെയുള്ള പരിചയം വളര്‍ന്ന്‌ ഒടുവില്‍ സെല്‍വരാജിന്റെ നിര്‍ദ്ദേശപ്രകാരം ഇക്കഴിഞ്ഞ ഏപ്രില്‍ 29ന്‌ പെണ്‍കുട്ടി കൊടുങ്ങല്ലൂരിലെത്തുകയും ഇയാള്‍ക്കൊപ്പം ഗുരുവായൂരിലേക്ക്‌ പോകുകയുമായിരുന്നു.

ഗുരുവായൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത്‌ സെല്‍വരാജ്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പിറ്റേ ദിവസം പാലക്കാടെത്തിയ ഇവര്‍ തിരിച്ച്‌ തൃശൂരിലേക്ക്‌ യാത്ര തിരിച്ചു. ഇതിനിടെ ബസ്സില്‍ നിന്ന്‌ സെല്‍വരാജ്‌ മുങ്ങുകയായിരുന്നു. പെണ്‍കുട്ടി തൃശൂരിലേക്ക്‌ വരുന്നുണ്ടെന്ന്‌ ബന്ധുക്കളെ വിളിച്ചറിയിച്ച ശേഷം ഇയാള്‍ ഒളിവില്‍ പോയി.

തൃശൂരിലെത്തിയ ബന്ധുക്കള്‍ പൊലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന്‌ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൊടുങ്ങല്ലൂര്‍ പൊലീസ്‌ നടത്തിയ വിദഗ്ദധമായ അന്വേഷണത്തിലാണ്‌ പ്രതി പിടിയിലായത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :