വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി ഹോട്ടലുകള്‍ അടച്ചിടും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പാചകവാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി ഹോട്ടലുകള്‍ അടച്ചിടും. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹോട്ടലുകള്‍ അടച്ചിടുക. ഹോട്ടല്‍ ആന്‍ഡ് റസ്ററന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ബേക്കറികളും വെള്ളിയാഴ്ച അടച്ചിടും.

സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചതോടെ ദിവസം 1,200 രൂപയുടെ അധിക ചെലവാണ് ഉണ്ടായിരിക്കുന്നതെന്നും വില വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.

വില കൂട്ടിയതിനെ തുടര്‍ന്ന് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന് 1293.50 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ളവയ്ക്ക് 2184.50 രൂപയുമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :