ഹോട്ടലുകള്‍ക്ക് ജയിലിന്റെ ‘ചപ്പാത്തി‘ പാര; ഹോട്ടലുകാര്‍ക്ക് എതിര്‍പ്പ്

കൊച്ചി| WEBDUNIA|
PRO
ജയില്‍ ചപ്പാത്തിക്കെതിരെ ഹോട്ടലുടമകള്‍ രംഗത്ത്. വിയ്യൂര്‍ തുടങ്ങി, സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ ചപ്പാത്തി, കോഴിക്കറി, മറ്റു ഭക്ഷണവസ്തുക്കള്‍ തുടങ്ങിയവ ഉണ്ടാക്കി വില്‍ക്കുന്നതിനെതിരെയാണ്.

ലേബര്‍ നിയമവും ഇഎസ്ഐ, പിഎഫ് നിയമങ്ങളും പാലിക്കാതെ കുറഞ്ഞ കൂലി നല്‍കി തടവുകാരെക്കൊണ്ട് ഭക്ഷണം തയ്യാറാക്കുന്നത് നിയമവിരുദ്ധമാണെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് അസോസിയേഷന്‍ ആരോപിച്ചു. അനാരോഗ്യകരമായ ചുറ്റുപാടിലാണ് ഭക്ഷണമുണ്ടാക്കുന്നതെന്നും ഇവര്‍ പറയുന്നു.

ഭക്ഷണം ഉദ്യോഗസ്ഥര്‍ തന്നെ വാഹനങ്ങളില്‍ കൊണ്ടുനടന്ന് വില്‍ക്കുന്നത് മോട്ടോര്‍ വെഹിക്കിള്‍ ആക്ടിന് വിരുദ്ധമാണെന്നാണ് ആക്ഷേപം. പൊതുവാഹനങ്ങളില്‍ പ്രത്യേകാനുമതി കൂടാതെ ഭക്ഷണം വില്പന പാടില്ലെന്നും സംഘടന ആക്ഷേപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :