26/11 മുംബൈ ആക്രമണം; താജ് ഹോട്ടലിനെതിരെ നഷ്ടപരിഹാരക്കേസ്

ലണ്ടന്‍| WEBDUNIA|
PTI
മുംബൈ ഭീകരാക്രമണത്തിനിടെ പരുക്കേറ്റ് ശരീരം തളര്‍ന്ന ബ്രിട്ടീഷ് പൗരന്‍ നല്‍കിയ നഷ്ടപരിഹാരക്കേസില്‍ ബ്രിട്ടീഷ് ഹൈക്കോടതിയില്‍ മൂന്നുദിവസത്തെ വാദം തുടങ്ങി.

ആക്രമണം നടന്ന താജ് ഹോട്ടലിന്റെ ഉടമകള്‍ക്കെതിരെയാണ് വില്‍ പൈക്ക് എന്നയാള്‍ കേസ് നല്‍കിയിരിക്കുന്നത്. ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും ആവശ്യമായ സുരക്ഷയൊരുക്കാന്‍ ഹോട്ടലുടമകള്‍ക്ക് ആയില്ലെന്നാണ് ആരോപണം.

ആക്രമണസമയത്ത് താജിലുണ്ടായിരുന്ന പൈക്കിന് പരുക്കേല്‍ക്കുകയും പിന്നീട് ശരീരം തളരുകയും ചെയ്തിരുന്നു. ഇപ്പോള്‍ വീല്‍ച്ചെയറിലാണ് പൈക്ക് സഞ്ചരിക്കുന്നത്. പൈക്കിന്റെ കൂടെ കൂട്ടുകാരി കെല്ലി ഡോയലും താജിലുണ്ടായിരുന്നു.

താജിന്റെ ഉടമകളായ ടാറ്റ ഗ്രൂപ്പിന് അവിടെ ബിസിനസ് സംരംഭങ്ങളുള്ളതിനാലും കേസ് ലണ്ടനില്‍ത്തന്നെ പരിഗണിക്കണമെന്നാണ് അവരുടെ വാദം. വിദേശത്ത് ഭീകരാക്രമണത്തിന് ഇരയാവുന്നവര്‍ക്കുവേണ്ടി കൂടിയാണ് താന്‍ വാദിക്കുന്നതെന്ന് പൈക്ക് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :