വിതുര പെണ്‍വാണിഭക്കേസ്: മുന്‍ ഡിവൈഎസ്പിയെ വെറുതെവിട്ടു

കോട്ടയം| WEBDUNIA| Last Modified തിങ്കള്‍, 30 ഡിസം‌ബര്‍ 2013 (11:33 IST)
PRO
PRO
വിതുര പെണ്‍വാണിഭക്കേസില്‍ മുന്‍ ഡിവൈഎസ്പിയെ വെറുതെവിട്ടു. പ്രതിയായ മുന്‍ ഡിവൈഎസ്പി മുഹമ്മദ് ബഷീറിനെയാണ് വെറുതെ വിട്ടത്. കോട്ടയത്തെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്.

ആലുവയിലെ ക്വാര്‍ട്ടേഴ്സില്‍ വച്ച് ഡിവൈഎസ്പി തന്നെ മാനഭംഗപ്പെടുത്തി എന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.

എന്നാല്‍ കേസിന്റെ രണ്ടാം ഘട്ട വിചാരണാവേളയില്‍ പ്രതിയെ ഓര്‍മയില്ലെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പെണ്‍കുട്ടി മൊഴി മാറ്റിയതോടെ തെളിവില്ലാതായ സാഹചര്യത്തിലാണ് പ്രതിയെ വെറുതെ വിട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :