പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി എടുത്തത്; തെഹല്‍ക്ക മാനേജിംഗ് ഡയറകടര്‍

മുംബൈ| WEBDUNIA|
PRO
പത്രപ്രവര്‍ത്തകയെ പീഡിപ്പിച്ച സംഭവത്തില്‍ പത്രാധിപരായ തരുണ്‍ തേജ്പാലിനെ സംരക്ഷിക്കാന്‍ തെഹല്‍ക്ക മാനേജിംഗ് ഡയറക്ടറായ ശോഭ ചൌധരി ശ്രമിച്ചുവെന്ന ആരോപണനത്തിനെതിരെ സ്വയം രംഗത്തെത്തി.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയില്‍ തന്നെയാണ് താന്‍ നടപടികള്‍ എടുത്തതെന്ന് ശോഭാ ചൌധരി അറിയിച്ചു. വിവരം പുറത്ത് വന്നതിനെ തുടര്‍ന്ന് താന്‍ തേജ്പാലുമായി സംസാരിച്ചെന്നും ചെയ്ത കുറ്റത്തിന് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടതായും ചൌധരി പറഞ്ഞു.

ഇതിനുപുറമെ തേജ്പാലിനെ തെഹല്‍ക്കയുടെ എഡിറ്റര്‍ ഇന്‍ ചീഫ് ആയി തരം താഴ്ത്താന്‍ തീരുമാനികുകയും ചെയ്തതായും ചൌധരി വ്യക്തമാക്കി. താന്‍ എടുത്ത എല്ലാം തീരുമാനങ്ങളും പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സ്വീകാര്യമായിരുന്നുവെന്ന് ചൌധരി പറഞ്ഞു.

താന്‍ എപ്പോഴും കൂടെ പ്രവര്‍ത്തിക്കുന്നവരുടെ അഭിമാനത്തിന് വില നല്‍കുന്ന തീരുമാനങ്ങളെ എടുക്കുക യെയുള്ളുവെന്നും ചൌധരി കൂട്ടിച്ചേര്‍ത്തു. തനിക്ക് പ്രത്യേകമായി ആരോടും തന്നെ താത്പര്യമില്ലെന്നും അവര്‍ പറഞ്ഞു.

അതേ സമയം ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ തെഹല്‍ക പത്രാധിപര്‍ തരുണ്‍ തേജ്പാലിനോട്‌ ഗോവ പൊലീസ്‌ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന ഗോവ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ്‌ തേജ്പാലിനോടു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

ആരോപണത്തെത്തുടര്‍ന്നു തരുണ്‍ തേജ്പാല്‍ ഇന്നലെ രാജിവച്ചിരുന്നു.തെറ്റുപറ്റിയതായി സമ്മതിച്ച തേജ്പാല്‍ പ്രായശ്ചിത്തം എന്ന നിലയ്ക്ക്‌ ആറുമാസത്തേക്കു പത്രാധിപസ്ഥാനത്തുനിന്നു മാറിനില്‍ക്കുന്നു എന്നാണു വെളിപ്പെടുത്തിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :