യുവതിയെ പീഡിപ്പിച്ചശേഷം പെണ്‍വാണിഭ സംഘത്തിനു വില്‍പ്പന നടത്തിയ പ്രതി പിടിയില്‍

ആലുവ| WEBDUNIA|
PRO
യുവതിയെ പീഡിപ്പിച്ച ശേഷം പെണ്‍വാണിഭ സംഘത്തിനു വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതി പൊലീസ് പിടിയിലായി. തൃശൂര്‍ തലപ്പിള്ളി താലൂക്ക് വേലൂര്‍ വെള്ളറ്റന്നൂര്‍ ഫാതിമാ മാതാ പള്ളിക്ക് സമീപം താമസിക്കുന്ന പുന്നു തന്നില്‍ വീട്ടില്‍ അഖില്‍ പി. വിജയന്‍ എന്ന 24 കാരനാണു പൊലീസ് വലയിലായത്.

കഴിഞ്ഞ ജനുവരി 31 ന്‌ കിഴക്കേ കടുങ്ങല്ലൂര്‍ ചാറ്റുകുളം ക്ഷേത്രത്തിനടുത്ത് വീട് വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ പിടിയിലായവരില്‍ നിന്നാണ്‌ അഖിലിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇവിടെനിന്ന് പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായവരില്‍ കാഞ്ഞിരപ്പള്ളി, തിരുവനന്തപുരം സ്വദേശികള്‍ ഉള്‍പ്പെടെ 12 പേരെയാണു ഇവിടെ നിന്ന് പിടികൂടിയത്. പെണ്‍വാണിഭത്തിനിടെ പിടികൂടിയ ബംഗ്ലാദേശി യുവതിയെ ഈ സംഘത്തിനു വില്‍പ്പന നടത്തിയത് അഖിലാണെന്നും കണ്ടെത്തി.

സംഭവം അറിഞ്ഞ് അഖില്‍ പി.വിജയന്‍ ഒളിവില്‍ പോവുകയായിരുന്നു. പെണ്‍വാണിഭ സംഘത്തലവന്‍ ഷെറിനാണ്‌ തനിക്ക് ബംഗ്ലാദേശ് യുവതിയെ കൈമാറിയത് അഖിലാണെന്ന് പൊലീസിനോട് പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :