ലോറികള്‍ പിടിച്ചെടുക്കും - മന്ത്രി

C. Divakaran
PRDPRD
ലോറി സമരം നേരിടാന്‍ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി സി. ദിവാകരന്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രിതന്നെ ആവശ്യമെങ്കില്‍ ലോറികള്‍ പിടിച്ചെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

സമരത്തിന്‍റെ മറവില്‍ വിലക്കയറ്റം ഉണ്ടാകാതിരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോറി ഉടമകള്‍ സമരത്തില്‍ നിന്നും പിന്തിരിയുമെന്നാണ് സര്‍ക്കാര്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത്.

സമരം തുടരുകയാണെങ്കില്‍ നേരിടുന്നതിനുള്ള സജ്ജീകരണങ്ങളെല്ലാം സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ലോറികള്‍ പിടിച്ചെടുക്കുന്നതിനുള്ള നടപടികള്‍ ചൊവ്വാഴ്ച രാത്രി മുതല്‍ ആരംഭിക്കും. ഇതിനുള്ള നിര്‍ദ്ദേശം ജില്ല കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. പിടിച്ചെടുക്കുന്ന ലോറികള്‍ ഓടിക്കാന്‍ തൊഴിലാളികള്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്.

സമരം കമ്പോളത്തെ യാതൊരുവിധത്തിലും ബാധിക്കില്ല. സംസ്ഥാനത്തെ എല്ലാ കമ്പോളങ്ങളും സുഗമമായി പ്രവര്‍ത്തിക്കും. പൊതുവിതരണ സമ്പ്രദായം കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കും. വിലക്കയറ്റം ഉണ്ടാക്കാനായി സമരക്കാര്‍ ശ്രമിച്ചാല്‍ അതിനെ കര്‍ശനമായി നേരിടുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമരം പൊളിക്കാന്‍ തൊഴിലാളികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ ശ്രമിക്കുകയാ‍ണന്ന ലോറി ഉടമകളെ ആരാ‍പണത്തെ ഭ‌ക്‍ഷ്യമന്ത്രി സി. ദിവാകരന്‍ അറിയിച്ചു. ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് ലോറി ഉടമകളുമായും തൊഴിലാളികളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയാറാകില്ല.

ക്ഷേമനിധി കുടിശിക അടയ്ക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാനാവില്ല. ഏതെങ്കിലും വ്യാപാരി ആവശ്യപ്പെടുകയാണെങ്കില്‍ പൊലീസിന്‍റെ സഹായത്തോടെ ലോറികള്‍ പിടിച്ചെടുത്ത് ഓടിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം ലോറിസമരം മൂലം തെക്കന്‍ കേരളത്തില്‍ ഇന്ധനക്ഷാ‍മം അനുഭവപ്പെട്ട് തുടങ്ങി.

തിരുവനന്തപുരം| WEBDUNIA|
പച്ചക്കറികള്‍ക്ക് വില കൂടിയതായി റിപ്പോര്‍ട്ടുകളുണ്ട്. നാട്ടിന്‍പുറങ്ങളിലാണ് പച്ചക്കറികള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :