പാചകവാതകക്ഷാമത്തിന് പരിഹാരം ഉടന്‍ - മന്ത്രി

C. Divakaran
FILEFILE
സംസ്ഥാനത്തെ പാചകവാതക ക്ഷാമം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ എടുത്ത നടപടികള്‍ക്ക് ഫലം കണ്ടുതുടങ്ങിയെന്ന് ഭക്‍ഷ്യമന്ത്രി സി.ദിവാകരന്‍ പറഞ്ഞു.

ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന ഓപ്പണ്‍ ഫോറങ്ങള്‍ അവസാനിച്ചു കഴിഞ്ഞാല്‍ കാ‍ലതാമസമില്ലാതെ എല്ലാവര്‍ക്കും സിലിണ്ടറുകള്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി ദിവാകരന്‍.

14 ജില്ലകളിലും അതത് കളക്ടര്‍മാര്‍ ചെയര്‍മാനായിട്ടുള്ള ഓപ്പണ്‍ ഫോറങ്ങള്‍ നടന്നു വരികയാണ്. ഓപ്പണ്‍ ഫോറങ്ങളില്‍ ഉയര്‍ന്നു വരുന്ന പരാതികള്‍ ഉടന്‍ തന്നെ പരിഹരിക്കാ‍ന്‍ കഴിയുന്നുണ്ട്. വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ പാചകവാതക ക്ഷാമം പരിഹരിക്കാന്‍ സാധിക്കും.

തിരുവനന്തപുരം | WEBDUNIA| Last Modified ശനി, 29 സെപ്‌റ്റംബര്‍ 2007 (16:46 IST)
സംസ്ഥാനത്ത് സിലിണ്ടറുകള്‍ മറുച്ചു വില്‍ക്കുന്ന കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സംഘങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :