കരിഞ്ചന്ത തടയാന്‍ നിയമം പരിഗണനയില്‍

എല്ലാ ജില്ലകളിലും ബിഗ്ബസാറുകള്‍

C. Divakaran
FILEFILE
സംസ്ഥാനത്ത് കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയുന്നതിനായി പുതിയ നിയമം കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്ന് ഭക്‍ഷ്യമന്ത്രി സി. ദിവാകരന്‍ അറിയിച്ചു.

നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരോ താലുക്കിലും അഞ്ച് മാവേലി, മെഡിക്കല്‍ സ്റ്റോറുകള്‍ വീതം ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ സ്റ്റേറുകളിലേക്ക് ഫാര്‍മസിസ്റ്റുകളെ കിട്ടുന്നതിന് ഇപ്പോള്‍ ബുദ്ധിമുട്ടുന്നുണ്ട്.

ഇക്കാര്യം പി.എസ്.സിയെ അറിയിച്ചിട്ടുണ്ട്. ഫാര്‍മസിസ്റ്റുകളെ നിയമിക്കുന്നതിന് അനുസരിച്ച് മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങും. എല്ലാ ജില്ലകളിലും പീപ്പിള്‍സ് ബിഗ് ബസാറുകളും തെരെഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളും കൂടുതല്‍ ശബരി കേന്ദ്രങ്ങളും തുടങ്ങും.

എല്ലാ മാവേലി സ്റ്റോറുകളിലും ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കും. പൊതുവിപണിയിലെ വിലവര്‍ധന പിടിച്ചുനിര്‍ത്തുന്നതിന് പൊതുവിതരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും.

തിരുവനന്തപുരം| WEBDUNIA|
ഓണക്കാലത്ത് വിതരണം ചെയ്യാന്‍ അരിയും ഗോതമ്പും കേരളത്തിന് പ്രത്യേകമായി അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :