റീട്ടെയ്‌ല്‍ കമ്പനികളുടെ അംഗീകാരം റദ്ദാക്കും - മന്ത്രി

C. Divakaran
FILEFILE
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കുത്തക റീട്ടെയ്‌ല്‍ കമ്പനികളുടെ അംഗീകാരം റദ്ദാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഭക്‍ഷ്യമന്ത്രി സി.ദിവാകരന്‍ അറിയിച്ചു.

നിയസഭയില്‍ ചോദ്യോത്തര വേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷത്തെ നിരക്കില്‍ തന്നെ നെല്ല് സംഭരിക്കും. കര്‍ഷകരുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായാലുടന്‍ സംഭരണം തുടങ്ങും. ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പീപ്പിള്‍സ് ബസാര്‍ തുടങ്ങുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ പദ്ധതി വിപുലമാക്കും. സപ്ലൈകോ ഉത്പ്പന്നങ്ങള്‍ റേഷന്‍ കടകള്‍വഴി വില്‍പ്പന നടത്തുന്ന കാര്യം ആലോചിക്കുമെന്നും ദിവാകരന്‍ പറഞ്ഞു

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 4 സെപ്‌റ്റംബര്‍ 2007 (09:52 IST)
കഴിഞ്ഞ പത്തുമാസക്കാലത്തിനിടയ്ക്ക് പലവ്യഞ്ന സാധനങ്ങളിലെ 14 ഇനങ്ങളുടെ വില വര്‍ദ്ധിക്കാതെ സ്ഥിരമായി നിലനില്‍ക്കുകയാണ്. ഈ വില കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വളരെ കുറവാ‍ണ്. ആര്‍ക്ക് വേണമെങ്കിലും കണക്കുകള്‍ പരിശോധിക്കാം. മത്സ്യ,മാംസ ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവ് തടയാന്‍ മത്സ്യഫെഡുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :