ലാവ്‌ലിന്‍ സാക്ഷിയും യുവതിയും ക്ലബില്‍

തിരുവനന്തപുരം| WEBDUNIA|
PRO
ലാവ്‌ലിന്‍ കേസിലെ സാക്ഷി ദീപക് കുമാര്‍ ഒരു യുവതിയുമൊത്ത് ട്രിവാന്‍ഡ്രം ക്ലബില്‍ താമസിച്ചതായി കൌമുദി ബിഗ്‌ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മദ്യപിച്ച് ജീവനക്കാരനെ ആക്രമിച്ച കേസില്‍ ദീപക് കുമാറിനെ ക്ലബ് അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച ദീപക്കിനൊപ്പം ട്രിവാന്‍ഡ്രം ക്ലബിലെത്തിയ യുവതി തിങ്കളാഴ്ചയാണത്രെ തിരിച്ചുപോയത്. ഞായറാഴ്ച രാത്രി ദീപക് മദ്യപിച്ച ശേഷം ക്ലബ് ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. ഈ സംഭവത്തില്‍ ദീപക്കിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തിന് ശേഷം ദീപക്കും ഇവിടെനിന്ന് കടന്നതായാണ് ക്ലബ് ജീവനക്കാര്‍ പറയുന്നത്. ദീപക്കിനൊപ്പം ഉണ്ടായിരുന്ന യുവതിയെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നതായി ബിഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :