‘പിണറായിയെ വി എസ് ഒറ്റിക്കൊടുത്തു’

‘വി എസ് തുടരുന്നത് കെട്ടുറപ്പിനെ ബാധിക്കും’

തിരുവനന്തപുരം| WEBDUNIA|
സി പി എം സംസ്ഥാന സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനെതിരെ രൂക്ഷവിമര്‍ശനം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍ വി എസ് ഒറ്റിക്കൊടുത്തു എന്ന് വിമര്‍ശനമുണ്ടായി. വി എസ് തുടരുന്നത് പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെട്ടു.

ഇടുക്കിയില്‍ നിന്നുള്ള അംഗം പി എന്‍ വിജയനാണ് വി എസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

വി എസ് സമാന്തര പാര്‍ട്ടിയുണ്ടാക്കാന്‍ ശ്രമിച്ചു. ഈ രീതിയില്‍ വി എസ് അച്ചടക്ക ലംഘനം നടത്തുന്നത് പാര്‍ട്ടിയുടെ ലെനിനിസ്റ്റ് അടിത്തറ തകര്‍ക്കും. വി എസിന്‍റെ ജനപ്രീതി മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിക്കുകയാണ്. പാര്‍ട്ടി തീരുമാനങ്ങള്‍ ആലുവ ഗസ്റ്റ് ഹൌസില്‍ അട്ടിമറിക്കപ്പെടുന്നു - പി എന്‍ വിജയന്‍ വിമര്‍ശിച്ചു.

തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലയിലെ അംഗങ്ങളാണ് വി എസിനെ രൂക്ഷമായ ഭാഷയില്‍ ആക്രമിച്ചത്. വി എസ് തെറ്റുതിരുത്തി മുന്നോട്ടുപോകണമെന്ന് എറണാകുളം ജില്ലയില്‍ നിന്നുള്ള അംഗങ്ങള്‍ ആവശ്യപ്പെട്ടു.

വി എസിന്‍റെ അച്ചടക്കലംഘനത്തിന് എസ് ശര്‍മ്മയും എറണാകുളത്തുനിന്നുള്ള നേതാക്കളും കൂട്ടുനില്‍ക്കുന്നതായി എം പ്രകാശന്‍ മാസ്റ്റര്‍ വിമര്‍ശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :