സിപിഎം സംസ്ഥാന സമ്മേളനത്തിലെ പാര്‍ട്ടിയുടെ പ്രവര്‍ത്ത റിപ്പോര്‍ട്ടില്‍ വി എസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനം. പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഒമ്പത് പേജിലായാണ് വി എസിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. ലാവ്‌ലിന്‍ കേസില്‍ വി എസ് പാര്‍ട്ടിയുടെ ശത്രുപക്ഷത്ത് നിന്നു. ഇത് വീരപ്പമൊയ്‌ലി മുതലെടുത്തു. ലാവ്‌ലിന്‍ കേസ് രാഷ്‌ട്രീയ പ്രേരിതമാണെങ്കില്‍ വി എസ് നിലപാട് അറിയിക്കട്ടെ എന്ന് വീരപ്പ മൊയ്‌ലി പറഞ്ഞപ്പോള്‍ വിഎ മൌനം പാലിച്ചത് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാഴ്‌ത്തിയെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് പറയുന്നു.
മുഖ്യമന്ത്രി എന്ന നിലയില്‍ വി എസ് പൂര്‍ണപരാജയമായിരുന്നു. ഭരണ നേതൃത്വം ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചു. പിഡിപി വിഷയത്തില്‍ പരസ്യമായി സ്വീകരിച്ച പാര്‍ട്ടിക്കെതിരെയുള്ള നിലപാടും ശരിയായില്ല. അനാവശ്യമായി വി എസിന്റെ സ്ഥാനാര്‍ത്ഥിത്വം വി എസ് തന്നെ വിവാദ വിഷയമാക്കി. ഈ വിഷയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ മുള്‍മുനയില്‍ നിര്‍ത്തി എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ വി എസിനെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഉടനീളം രൂക്ഷമായി വിമര്‍ശിക്കുന്നു.
ഈ സമ്മേളനത്തോടെ വി എസിന്റെ ഭാവി പൂര്‍ണമായും നിര്‍ണയിക്കപ്പെടും എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് പിണറായി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഇത്രയും വിമര്‍ശനങ്ങള്‍ ഉണ്ടായത്.