ലാവ്‌ലിന്‍: പിണറായി നേരിട്ട് ഹാജരാകണമെന്ന് കോടതി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ നേരിട്ട്‌ ഹാജരാകണമെന്ന്‌ തിരുവനന്തപുരം കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ നേരിട്ട്‌ ഹാജരാകുന്നതില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പിണറായി വിജയന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്‍ദ്ദേശം. ജൂലൈ പത്തിനാണ് കേസ് പരിഗണിക്കുക.

സി ബി ഐ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട്‌ തള്ളണമെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട്‌ ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാറും അഭിഭാഷകനായ നെയ്യാറ്റിന്‍കര നാഗരാജുവും സമര്‍പ്പിച്ച ഹര്‍ജികളും കോടതി പരിഗണിച്ചു. ഇടപാടില്‍ മുന്‍ വൈദ്യുത മന്ത്രി ജി കാര്‍ത്തികേയന്‌ ബന്ധമില്ലെന്നും പിണറായി സ്വന്തമായി സാമ്പത്തിക ലാഭം ഉണ്ടാക്കിയതായി കണ്ടെത്താനായിട്ടില്ലെന്നുമാണ്‌ തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

കേസിലെ ഒന്‍പത്‌ പ്രതികളില്‍ പിണറായിയും ലാവ്‌ലിന്‍ കമ്പനി പ്രതിനിധികളും ഒഴികെ ആറു പേര്‍ ചൊവ്വാഴ്ച കോടതിയില്‍ ഹാജരായിരുന്നു. പിണറായിയുടെ അഭിഭാഷകന്‍ എം കെ ദാമോദരനാണ് അദ്ദേഹത്തിന് വേണ്ടി ചൊവ്വാഴ്ച കൊടതിയില്‍ ഹാജരായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :