റിപ്പര്‍ ജയാനന്ദന്‍ ഏകാന്തതടവില്‍; കേസുകള്‍ ധാരാളം, ഇനി തിരക്കിന്റെ ദിനങ്ങള്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഏകാന്ത തടവില്‍. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ഊപ്പ പ്രകാശിനൊപ്പം ജയില്‍ ചാടിയ റിപ്പര്‍ ജയാനന്ദനെ സെപ്തംബര്‍ ഒമ്പതാം തീയതി തൃശൂര്‍ കൊടകരയ്ക്ക് സമീപത്തെ നെല്ലായിയില്‍ നിന്നാണു പൊലീസ് വലയിലാക്കിയത്.

തൃശൂരില്‍ ഒളിവില്‍ കഴിഞ്ഞ സമയത്തും ഇയാള്‍ നിരവധി മോഷണങ്ങള്‍ നടത്തിയായിരുന്നു ചെലവിനുള്ള വക കണ്ടെത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ടും നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ ഉള്ളതിനാല്‍ റിപ്പറെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. കേസിന്റെ തെളിവെടുപ്പും മറ്റു നടപടികളുമൊക്കെയായി ഇനിയുള്ള ദിനങ്ങള്‍ ജയാനന്ദന്‍ തിരക്കിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

റിപ്പര്‍ക്കൊപ്പം ജയില്‍ ചാടിയ ഓച്ചിറ സ്വദേശി ഊപ്പ പ്രകാശിനെ ഒരാഴ്ച്ചയ്ക്ക് ശേഷം കായം‍കുളത്തെ കൃഷ്ണപുരത്തു വച്ച് അറസ്റ്റ് ചെയ്തിരുന്നു. റിപ്പര്‍ ജയില്‍ ചാടിയ സംഭവം വളരെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :