റിപ്പര്‍ ജയാനന്ദനെ പിടിക്കാന്‍ പ്രത്യേക അന്വേഷണസംഘം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന്‌ തടവുചാടിയ റിപ്പര്‍ ജയാനന്ദനെ പിടിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണസംഘത്തിന്റെ തലവന്‍ തിരുവനന്തപുരം സിറ്റി ക്രൈം ഡിറ്റാച്ച്മെന്റ്‌ അസിസ്റ്റന്റ്‌ കമ്മിഷണര്‍ കെ ഇ ബൈജുവാണ്.

തൃശൂര്‍ സ്വദേശിയായ റിപ്പര്‍ ജയാനന്ദനും കൂടെ തടവുചാടിയ ഓച്ചിറ സ്വദേശി പ്രകാശനും ബന്ധുക്കളേയും സുഹൃത്തുകളേയും ബന്ധപ്പെടുന്നുണ്ടോയെന്നു അന്വേഷണസംഘം പരിശോധിക്കും. കേരളത്തിനു പുറത്തും അന്വേഷണം വ്യാപിപ്പിക്കും. ഇതിനു മുമ്പ് തടവു ചാടിയപ്പോള്‍ ജയാനന്ദന്‍ പിടിയിലായത് തമിഴ്‌നാട്ടില്‍ നിന്നായിരുന്നു.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന്‌ തടവുപുള്ളികള്‍ രക്ഷപെട്ടത് ജയില്‍ വകുപ്പിന്റെ അനാസ്ഥയാണന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്നു വ്യക്‌തമായി. ജയിലിലെ നിരീക്ഷണ ക്യാമറകളിലൊന്നും ദൃശ്യങ്ങള്‍ പതിയാഞ്ഞത് സിസി ടിവി സംവിധാനം പ്രവര്‍ത്തനരഹിതമായിരുന്നതുകൊണ്ടാണ്.

2010ല്‍ ജയാനന്ദന്‍ തടവുചാടിയ ജയിലിലും സിസി ടിവി സംവിധാനം പ്രവര്‍ത്തനരഹിതമായിരുന്നു. അതുകൊണ്ടാണ് കൂടുതല്‍ സുരക്ഷ സംവിധാനമുള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് ജയാനന്ദനെ പാര്‍പ്പിച്ചത്. ജയാനന്ദന്റെ തടവുചാട്ടത്തോടെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ സുരാക്ഷാപാളിച്ചകള്‍ വെളിവാകുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :