റിപ്പര്‍ ജയാനന്ദന്‍ ജയില്‍ചാടിയതോടെ പരവശരായ പൊലീസിന് മറ്റൊരു തലവേദന കൂടി വരുന്നു. ഓപ്പറേഷന്‍ കുബേരയിലൂടെ പൊലീസ് പിടികൂടിയ ബ്ലേഡ് വേളപ്പന്‍ എന്ന 48 കാരനാണിപ്പോള്‍ മുങ്ങിയിരിക്കുന്നത്.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പൊലീസിനെ വെട്ടിച്ച് ബ്ലേഡ് വേലപ്പന്‍ മുങ്ങിയിരിക്കുന്നത്. നെയ്യാറ്റിന്‍കര ഡിവൈഎസ്പി റസ്റ്റത്തിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വേലപ്പന്‍റെ വീട്ടില്‍ റെയ്‍ഡ് നടത്തി 7 ലക്ഷം രൂപയും നൂറുകണക്കിനു മുദ്രപ്പത്രങ്ങളും മറ്റുരേഖകളുമെല്ലാം പിടിച്ചെടുത്തിരുന്നു. വേലപ്പനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് എത്തിയപ്പോള്‍ ഇയാള്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്നാണു ഇയാളെ ആശുപത്രിയില്‍ പൊലീസ് കാവലോടെ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ നിന്നാണ് ഇയാള്‍ പൊലീസിനെ വെട്ടിച്ചു കടന്നത്. ഇയാളുടെ പൊഴിയൂരിലെ ബന്ധുവീടുകളിലും നെയ്യാറ്റിന്‍കരയിലെ വിവിധ ഭാഗങ്ങളിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.