സിനിമാസ്റ്റൈല്‍ ജയില്‍ചാട്ടം നടത്തിയ റിപ്പര്‍ ജയാനന്ദന്‍ എവിടെ?

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ റിപ്പര്‍ ജയാനന്ദനെയും കൂട്ടാളി പ്രകാശിനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയപ്പോള്‍ ജയാനന്ദനെ അതിവേഗം ഊട്ടിയില്‍ വച്ച് പിടികൂടിയിരുന്നു.

വ്യക്തമായ ആസൂത്രണത്തോടെയാണ് ജയാനന്ദന്‍ ഇത്തവണ ജയില്‍ ചാടിയത് എന്നുവേണം അനുമാനിക്കാന്‍. ഇയാളും പ്രകാശനും തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. പൊലീസിന്റെ മൂന്ന് സംഘങ്ങള്‍ തമിഴ്നാട്ടില്‍ തെരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കണ്ടെത്താനായില്ല. ഭാര്യയുമായോ മകളുമായോ ഇയാള്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ജയാനന്ദനുമായി ബന്ധമുള്ള ചിലരെ ചോദ്യം ചെയ്തെങ്കിലും അവരെയൊന്നും തേടി ഇയാള്‍ എത്തിയിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്.

ജയിലില്‍ നിന്ന് ജയാനന്ദന്‍ നടത്തിയ ഫോണ്‍ വിളിയുടെ വിശദാംശങ്ങളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

വധശിക്ഷയ്ക്ക് വിധിച്ച കൊടുംകുറ്റവാളി റിപ്പര്‍ ജയാനന്ദനും സഹതടവുകാരന്‍ പ്രകാശും ഞായറാഴ്ച രാത്രിയാണ് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ചാടി രക്ഷപ്പെട്ടത്. സെല്ലിലെ പൂട്ട് അറുത്ത് മാറ്റിയശേഷം മുളയും മറ്റ് തടികളും മുണ്ടുകളും ഉപയോഗിച്ചായിരുന്നു രക്ഷപ്പെടല്‍. തുണികള്‍ കൂട്ടിക്കെട്ടിയായിരുന്നു ജയിലിന്റെ മതിലില്‍ നിന്ന് താഴേക്ക് ഇറങ്ങിയത്. ജയില്‍ വാര്‍ഡന്മാര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ തലയിണയും കിടക്കയും ഉപയോഗിച്ച് സെല്ലില്‍ ഡമ്മി ഉണ്ടാക്കിവച്ച ശേഷമാണ് ജയാ‍നന്ദനും പ്രകാശനും കടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :