മോട്ടോര്‍ വാഹന വകുപ്പില്‍ ഇ-പേയ്‌മെന്റ് സംവിധാനം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പില്‍ ഇ-പേയ്‌മെന്റ് സംവിധാനം നടപ്പാക്കുന്നതിനു തീരുമാനമായി. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 10-ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും.

10ന് വൈകുന്നേരം അഞ്ച് മണിക്ക് ഗതാഗതവകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പിയ ചേംബേഴ്‌സിലാണ് പരിപാടി നടക്കും.

ഇ-പെയ്‍മെന്‍റ് സംവിധാനം നടപ്പാക്കുന്നതോടെ മോട്ടോര്‍ വാഹന വകുപ്പിലെ നടപടികള്‍ കൂടുതല്‍ സുതാര്യമാവുന്നതിനും അഴിമതിയില്ലാതാക്കുന്നതിനും സഹായമാവുമെന്നാണ്‌ കരുതുന്നത്. പൊതുജനത്തിന്‌ എല്ലാ കാര്യത്തിനും മോട്ടോര്‍ വാഹന വകുപ്പില്‍ കയറിയിറങ്ങേണ്ടി വരില്ല എന്നതും ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന സേവനങ്ങളിലൊന്നാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :