തേക്കടിയിലേക്ക് വാഹനം കടത്തിവിടരുതെന്ന് നിര്‍ദ്ദേശം

തേക്കടി| WEBDUNIA| Last Modified ശനി, 27 ഏപ്രില്‍ 2013 (16:00 IST)
PRO
പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയിലേക്ക് വാഹനങ്ങള്‍ കടത്തിവിടരുതെന്ന് നിര്‍ദ്ദേശം. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് പുറത്തുനിന്നുള്ള വാഹനങ്ങള്‍ കടത്തരുതെന്ന കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് അതോറിറ്റിയുടെ പുതിയ നിര്‍ദ്ദേശം.

ചെക്‌പോസ്റ്റില്‍ നിന്ന് വാഹനങ്ങള്‍ക്ക് പ്രവേശനാനുമതിയുണ്ട്. നിര്‍ദ്ദേശം പ്രാവര്‍ത്തികമായാല്‍ വാഹനങ്ങള്‍ക്ക് കുമളി വരെ മാത്രമേ എത്താന്‍ കഴിയൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :