ബി എസ് പി നേതാവിന്റെ വധം: പ്രതികളുടെ വാഹനം കണ്ടെത്തി

ദില്ലി: | WEBDUNIA|
PRO
PRO
ദില്ലിയില്‍ കഴിഞ്ഞ ദിവസം വെടിയേറ്റു മരിച്ച ബി എസ് പി പ്രാദേശിക നേതാവ് ദീപക് ഭരദ്വാജിനെ കൊലപ്പെടുത്താന്‍ എത്തിയവര്‍ സഞ്ചരിച്ച കാര്‍ പൊലീസ് കണ്ടെടുത്തു. ഹരിയാനയില്‍നിന്നാണു കാര്‍ കണ്ടെത്തിയത്.

നിതേക് കുഞ്ചിലെ ഫാം ഹൗസില്‍വച്ചാണു ദീപക് ഭരദ്വാജിനു വെടിയേറ്റത്. കൊലയാളികള്‍ സഞ്ചരിച്ചിരുന്ന സ്കോഡ കാറാണു ഹരിയാനയിലെ ജന്ദില്‍നിന്നു പൊലീസ് കണ്ടെത്തിയത്. കൊലയാളികളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.

ഇവര്‍ ദീപക് ഭരദ്വാജിന്‍റെ വീട്ടില്‍ പ്രവേശിക്കുന്നതിന്‍റേയും ഇറങ്ങിപ്പോകുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ദില്ലി ഹരിയാന അതിര്‍ത്തിയിലുള്ള ഗ്രാമമായ ഖെരയില്‍നിന്നുള്ളവരാണ് ഇവരെന്നു പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :