പാര്‍ക്ക് ചെയ്ത വാന്‍ രാജ്യം നടുക്കി; രണ്ട് പേര്‍ പൊലീസ് പിടിയില്‍

ലണ്ടന്‍| WEBDUNIA|
PRO
ഗാറ്റ്‌വിക്ക് എയര്‍പോര്‍ട്ടില്‍ വാന്‍ പാര്‍ക്ക് ചെയ്തശേഷം പുറത്തുപോയ യുവാക്കള്‍ പൊലീസ് പിടിയിലായി. വാഹനം പാര്‍ക്ക് ചെയ്തിട്ടും കുറേ നേരമായിട്ടും ആരും എത്താത്തതിനെത്തുടര്‍ന്നാണ് വാഹനത്തില്‍ സ്ഫോടക വസ്തുക്കളാണെന്ന് ആശങ്ക ഉയര്‍ന്നത്.

എയര്‍പോര്‍ട്ട് മൂന്നുമണിക്കൂറോളം അടച്ചിടുകയും സ്ഥലത്ത് കടുത്ത നിയന്ത്രണങ്ങളും സുരക്ഷയും ഏര്‍പ്പെടുത്തുകയും ചെയ്തു.

പൊലീസ് നടത്തിയ സ്കാനിംഗില്‍ ഭാരമേറിയ എന്തോവസ്തു വാനിലുണ്ടെന്ന് കണ്ടെത്തി. എന്താണെന്ന് വ്യക്തമാകാത്തതിനെത്തുടര്‍ന്ന് നിയന്ത്രിത സ്ഫൊടനങ്ങള്‍ നടത്തുകയായിരുന്നു.

തുടര്‍ന്നാണ് യുവാക്കളെ കസ്റ്റഡിയില്‍ എടുത്തത്. ഭീകരപ്രവര്‍ത്തനത്തിനാണ് വാഹനം എത്തിച്ചതെന്നതിന് തെളിവൊന്നും ലഭിച്ചില്ലെന്നും യുവാക്കളെ പക്ഷേ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :