ജയപ്രദയുടെ കാറിന്റെ റെഡ്‌ബീ‍ക്കണ്‍ ബലമായി എടുത്തുമാറ്റി

ഉത്തര്‍പ്രദേശ്| WEBDUNIA|
PRO
ഔദ്യോഗിക വാഹനത്തില്‍ നിന്നും റെഡ് ബീക്കണ്‍ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് എടുത്തുമാറ്റിയെന്ന് സമാജ് വാദി പാര്‍ട്ടിയുടെ എംപിയും നടിയുമായ ജയപ്രദ.

ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും പറഞ്ഞു.പൊലീസുകാര്‍ ഉള്‍പ്പെടെ ഒരു സംഘം ഉദ്യോഗസ്ഥരാണ് വീട്ടില്‍ വന്ന് വാഹനത്തിലെ റെഡ് ബീക്കണ്‍ എടുത്തുമാറ്റിയത്.

വാഹനങ്ങളില്‍ റെഡ് ബീക്കണും സൈറണും ഉപയോഗിക്കുന്നതു കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സുപ്രിംകോടതി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ പണം കൈവശം വച്ചിട്ടുണ്ടെന്ന സംശയത്തില്‍ കഴിഞ്ഞ മാര്‍ച്ച് 3ന് പോലീസ് ജയപ്രദയുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :