മെഡിക്കല്‍ എന്‍‌ട്രന്‍സില്‍ ഒന്നാം റാങ്ക് കാസര്‍കോടുകാരന്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കേരളത്തിലെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുളള പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. എംബിബിഎസും ബിഡിഎസും ഒഴികെയുള്ള കോഴ്‌സുകളിലേക്കുളള പ്രവേശന പരീക്ഷാ ഫലമാണ്‌ പ്രഖ്യാപിച്ചത്‌. എഞ്ചിനീയറിംഗിന്‌ 74,226 പേരും മെഡിക്കല്‍ കോഴ്‌സുകളില്‍ 51,559 പേരും പ്രവേശന യോഗ്യത നേടി.

കാസര്‍കോട് സ്വദേശി ഗോകുല്‍ ജി നായര്‍ക്കാണ്‌ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക്‌. അമര്‍ ആര്‍ ബാബു (കോഴിക്കോട്‌) രണ്ടാം റാങ്ക്‌ നേടി. മൂന്നാം റാങ്ക് അതില എ (മലപ്പുറം ) നേടിയപ്പോള്‍ ഹരിനാരായണന്‍ (തിരുവനന്തപുരം) ആണ് നാലാം റാങ്ക്.

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് ലഭിച്ച സ്‌കോറാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്കോറും പ്ലസ്ടു മാര്‍ക്കും പ്രവേശനപരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്കും ചേര്‍ത്തുള്ള റാങ്ക് ലിസ്റ്റ് ജൂണ്‍ ആദ്യവാരം പ്രഖ്യാപിക്കും.

വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബാണ് വാര്‍ത്താസമ്മേളനത്തില്‍ ഫലങ്ങള്‍ പ്രഖ്യപിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :