കൊടുംചൂടും പവര്‍ക്കട്ടും മാത്രമല്ല, കേരളത്തെ മഴയും ചതിക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കൊടുംചൂടും കുടിവെള്ളക്ഷാമവും പവര്‍ക്കട്ടുമായി വലയുന്ന കേരളത്തോട് ഇത്തവണ മഴയും കനിവ് കാട്ടില്ല. സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം കുറയുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിലെ 10 ജില്ലകളിലാണ് കുറയുക.

തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴകുറയുക. എന്നാല്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മഴയില്‍ കുറവുണ്ടാകില്ല.

മണ്‍സൂണ്‍ എത്താന്‍ 40 ദിവസം വരെ വൈകുമെന്നും കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

മണ്‍സൂണിന്റെ സാധ്യതകള്‍ വിലയിരുത്താന്‍ കേന്ദ്രകൃഷിമന്ത്രാലയം വിളിച്ച യോഗത്തിലാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇത് വ്യക്തമാക്കിയത്. കാലവര്‍ഷം പ്രതീക്ഷിച്ച് കാത്തിരിക്കുന്ന കേരളത്തിന് കനത്ത തിരിച്ചടിയാകും മഴയുടെ ഈ ഒളിച്ചുകളി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :