മാണി പറഞ്ഞത് പൊതുതത്വം; മുന്നണി വിടുന്നകാര്യം അലോചിച്ചിട്ടില്ലെന്ന് ജോസഫ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മുന്നണി വിടുന്ന കാര്യം കേരള കോണ്‍ഗ്രസ്‌ ആലോചിച്ചിട്ടു പോലുമില്ലെന്നു മന്ത്രി പി ജെ ജോസഫ്‌ പ്രതികരിച്ചു. മുന്നണി ബന്ധം ശ്വാശ്വതമല്ലെന്നു മാണി പറഞ്ഞത്‌ ഒരു പൊതു തത്വം മാത്രമാണെന്നും ജോസഫ്‌ പറഞ്ഞു.

വിവാഹബന്ധം പോലെയല്ല മുന്നണി ബന്ധം. അതുകൊണ്ട് ബന്ധം ശാശ്വതമാവണമെന്ന് നിര്‍ബന്ധമില്ലെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മാണി വ്യക്തമാക്കിയത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജോസഫ്.

മാണിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ മാണിയെ എല്‍ ഡി എഫിലേക്ക് സ്വാഗതം ചെയ്യുന്നതായി വി എസ് അച്യുതാനന്ദന്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു. യു ഡി എഫില്‍ നിന്ന്‌ ഏത്‌ ഘടകകക്ഷി വന്നാലും സ്വാഗതം ചെയ്യും. ഇക്കാര്യം എല്‍ഡിഎഫ്‌ ആണ്‌ തീരുമാനിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ എതിര്‍ക്കില്ലെന്നും വി എസ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :