പുനഃസംഘടന തീരുമാനിക്കുന്നത് സമുദായ സംഘടനകളല്ല: തങ്കച്ചന്‍

കോഴിക്കോട്‌| WEBDUNIA| Last Modified തിങ്കള്‍, 28 ജനുവരി 2013 (12:30 IST)
PRO
PRO
മന്ത്രിസഭാ പുനഃസംഘടനയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌ സമുദായ സംഘടനകള്‍ അല്ലെന്ന് യു ഡി എഫ് കണ്‍‌വീനര്‍ പി പി തങ്കച്ചന്‍. അതിന്‌ യുഡിഎഫ്‌ നേതൃത്വവും കോണ്‍ഗ്രസ്‌ നേതൃത്വവുമുണ്ടെന്നും അദ്ദേഹം. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെ താഴെയിറക്കാന്‍ വേണ്ടിവന്നാല്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയഗാന്ധിയെയും കേന്ദ്രനേതൃത്വത്തെയും നേരില്‍ക്കണ്ടു നിവേദനം നല്‍കുമെന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിസഭാ പുനഃസംഘടന അജന്‍ഡയിലില്ല. തല്‍ക്കാലം അങ്ങനൊരു കാര്യത്തെക്കുറിച്ച്‌ ആലോചിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍എസ്‌എസിന്റെ ആരോപണം സംബന്ധിച്ച്‌ മുഖ്യമന്ത്രിയും രമേശ്‌ ചെന്നിത്തലയും അവരുടെ നിലപാട്‌ വ്യക്തമാക്കിക്കഴിഞ്ഞതാണ്‌. വീണ്ടുമുള്ള പരാമര്‍ശങ്ങള്‍ക്ക്‌ മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


എന്‍എസ്‌എസ്‌ മാത്രമല്ല എസ്‌എന്‍ഡിപി ഉള്‍പ്പെടെയുള്ള സമുദായ സംഘടനകള്‍ ഉന്നയിച്ച ന്യായമായ ആവശ്യങ്ങളോട്‌ സര്‍ക്കാര്‍ അനുകൂല നിലപാട്‌ സ്വീകരിച്ചിട്ടുണ്ടെന്നും പി പി തങ്കച്ചന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :