ഭാര്യയെ കഴുത്തറത്തു കൊന്നു: പ്രതി പിടിയില്‍

കണ്ണൂര്‍| WEBDUNIA| Last Modified വ്യാഴം, 25 ജൂലൈ 2013 (18:56 IST)
PRO
കണ്ണൂരില്‍ നടുവില്‍ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറത്തു കൊന്നു. നടുവില്‍ പുലിക്കുരുമ്പ കൈതളത്തെ കരുവന്‍ മാക്കല്‍ ഷെര്‍ലി എന്ന 46 കാരിയാണു ഹതഭാഗ്യ.

ഭര്‍ത്താവ് സെബാസ്‍റ്റ്യന്‍ എന്ന കുട്ടിയച്ചന്‍ (50) ആണ്‌ ഷെര്‍ലിയുടെ കഴുത്തറത്തു കൊന്നത്. ഇരുവരും ഒരു മുറിയിലും ഇവരുടെ മക്കളായ ഷെല്‍ബി, മെല്‍ബി എന്നിവര്‍ മറ്റൊരു മുറിയിലുമായിരുന്നു ഉറങ്ങിയിരുന്നത്.

കഴിഞ്ഞ ദിവസം രാത്രി ശബ്ദം കേട്ട് മക്കള്‍ നോക്കിയപ്പോള്‍ സെബാസ്റ്റ്യന്‍ ഷെര്‍ലിയുടെ കഴുത്തറക്കുന്നതാണു കണ്ടത്. കുട്ടികള്‍ സെബാസ്റ്റ്യനെ പിടിച്ചു മാറ്റിയശേഷം അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു.

എന്നാല്‍ അപ്പോഴേക്കും ഷെര്‍ലിയുടെ സ്ഥിതി ഗുരുതരമായിരുന്നു. വിവരം അറിഞ്ഞെത്തിയ കുടിയാന്മല പൊലീസ് ഷെര്‍ലിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഷെര്‍ലി മരിച്ചിരുന്നു.

ആലക്കോട് സി.ഐ എം.എ മാത്യുവാണു കേസ് അന്വേഷിക്കുന്നത്. സെബാസ്റ്റ്യനു മാനസികമായ അസുഖമുള്ളതായി സൂചനയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :