മെക്സിക്കോയില്‍ നാവിക ഉദ്വോഗസ്ഥനെ വെടിവെച്ച് കൊന്നു

മൊറെലിയ| WEBDUNIA| Last Modified ചൊവ്വ, 30 ജൂലൈ 2013 (15:22 IST)
PRO
മെക്സിക്കോ നാവികസേനയിലെ വൈസ്‌ അഡ്മിറല്‍ കാര്‍ലോസ്‌ മിഗുവെല്‍ സലാസറെ സായുധസംഘം വെടിവച്ചുകൊന്നു.

കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്ക്‌ പരുക്കേറ്റു. ലഹരിമരുന്നു മാഫിയകളുടെ ആക്രമണം നടക്കുന്ന മേഖലയിലൂടെ സഞ്ചരിക്കുമ്പോഴാണ്‌ വൈസ്‌ അഡ്മിറലിനു വെടിയേറ്റത്‌. മെക്സിക്കോയില്‍ ലഹരിമരുന്ന് മാഫിയകള്‍ വളരെയധികം പ്രവര്‍ത്തിക്കുന്നുണ്ട്.

പൊലീസ് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മെക്സിക്കോയിലെ ഏറ്റവും വലിയ ലഹരിമരുന്ന് മാഫിയ തലവനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :