ഭാര്യയുടെ ചാരിത്രത്തില്‍ സംശയം; ഭര്‍ത്താവ് ഭാര്യയെയും മകനെയും കത്തി കൊണ്ട് കുത്തിക്കൊന്നു
മൊറാദാബാദ്|
WEBDUNIA|
PRO
സംശയത്തിന്റെ പേരില്‍ ഭാര്യയെയും മകനെയും യുവാവ് കത്തി കൊണ്ട് കുത്തിക്കൊന്നു. മൊറാദാബാദിലെ സിവില്‍ ലൈന്‍സ് പ്രദേശത്താണ് ക്രൂരമായ കൊലപാതകം നടന്നത്.
ലളിത് ശര്‍മ്മയാണ് തന്റെ ഭാര്യ നീരജ്(28), മകന്‍ മണാക്(9) എന്നിവരെ കത്തി കൊണ്ട് കുത്തിക്കൊന്നത്. സ്വന്തം ഭാര്യയെ സംശയിച്ചിരുന്ന ശര്‍മ്മ ഭാര്യയെയും മകനെയും കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നു.
ലളിത് ശര്‍മ്മയും നീരജും തമ്മില്‍ 2008ലാണ് വിവാഹിതരായത്. തുടക്കത്തില്‍ തന്നെ ശര്‍മ്മയ്ക്ക് തന്റെ ഭാര്യയുടെ ചാരിത്രത്തെ സംശയം ഉണ്ടായിരുന്നു. കാരണം ഏഴാം മാസമാണ് ഇവരുടെ കുഞ്ഞ് പിറന്നത്. തുടര്‍ന്നുള്ള നാളുകളില്‍ ശര്‍മ്മ ഭാര്യയോട് പലപ്പോഴായി വഴക്കിടുമായിരുന്നു.
ശര്‍മ്മയോട് ഭാര്യയെ ഉപേക്ഷിക്കാന്‍ അമ്മാവന്‍ പലപ്പോഴായി ഉപദേശം നല്‍കിയിരുന്നു. ഇത് ശര്‍മ്മയ്ക്ക് വന്‍ പ്രചോദനമാണ് ഉളവാക്കിയത്. തുടര്‍ന്ന് ശര്‍മ്മ ഭാര്യയെയും മകനെയും കൊല്ലാനുള്ള തീരുമാനം എടുക്കുകയായിരുന്നു.