പീഡനശ്രമം തടഞ്ഞ ഭാര്യസഹോദരിയെ യുവാവ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊന്നു
ഹര്‍ദോയി|
WEBDUNIA|
Last Modified തിങ്കള്‍, 29 ജൂലൈ 2013 (10:23 IST)
PRO
പീഡനശ്രമം തടഞ്ഞ ഭാര്യയുടെ സഹോദരിയെ യുവാവ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയി ജില്ലയിലെ ബില്‍ഗ്രാം പ്രദേശത്താണ് ക്രൂരമായ കൊലപാതകം നടന്നത്.
17കാരിയായ പെണ്‍കുട്ടി സഹോദരി പൂജയുടെ വീട്ടില്‍ താമസിക്കാന്‍ എത്തിയതായിരുന്നു. നിതിന്‍ സോണിയാണ് പൂജയുടെ ഭര്‍ത്താവ്. കഴിഞ്ഞ ദിവസം വീട്ടില്‍ ആരുമില്ലാതിരുന്ന നേരം നിതിന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തുകയായിരുന്നു. ഇതേ സമയം പൂജ വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു.
തുടര്‍ന്ന് നിതിന്‍ പൂജയെ മുറിയില്‍ അടച്ചിടുകയും പെണ്‍കുട്ടിയെ മറ്റൊരു മുറിയില്‍ ഇട്ട് പീഡിപ്പിക്കാന്‍ ശ്രമം തുടരുകയുമായിരുന്നു. എന്നാല്‍ പെണ്‍കുട്ടി യുവാവിന് വഴങ്ങാന്‍ തയ്യാറായിരുന്നില്ല.