ബ്രിട്ടനില്‍ ജോലി വാഗ്ദാനം ചെയ്ത് പീഡനം: പാസ്റ്റര്‍ പിടിയില്‍
പത്തനംതിട്ട|
WEBDUNIA|
PRO
PRO
ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച് കേസില്‍ പാസ്റ്റര്‍ പൊലീസ് പിടിയിലായി. കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്തെ ഇനയം പുത്തന്‍ തുറയില്‍ ജസ്റ്റിന്‍ ബന്‍കര്‍ രാജ് (34)ആണ് ബി ടെക് കാരിയായ യുവതിയെ തമിഴ്നാട്ടില്‍ കൊണ്ടു പോയി പീഡിപ്പിച്ചതിന് അറസ്റ്റിലായത്.
ചിറ്റാര്‍ സ്വദേശിയായ യുവതിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു പാസ്റ്റര്‍. ബ്രിട്ടനില്‍ ജോലി വാങ്ങിനല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് യുവതിയെ വശത്താക്കിയത്. ഇന്‍റര്‍വ്യൂ എന്നപേരിലാണ് തമിഴ്നാട്ടിലെത്തിച്ച് പാസ്റ്റര്‍ യുവതി പീഡിപ്പിച്ചത്.
പീഡന രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയശേഷം ഇത് ഇന്‍റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പിതാവിനൊപ്പം യുവതി ചിറ്റാര്‍ പൊലീസില്‍ പരാതിപ്പെട്ടു. രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ ഐടി വിദഗ്ദ്ധന്‍ എന്ന പേരില്‍ ചിറ്റാറിലെ ഒരു കൃസ്ത്യന്‍ സഭയുടെ പാസ്റ്ററായി നയത്തില്‍ കടന്നുകൂടുകയായിരുന്നു.
തന്ത്രപൂര്‍വം ഇയാളെ പത്തനംതിട്ടയിലേക്ക് വിളിച്ചുവരുത്തിയാണ് പൊലീസ് അറസ്റ്റ്ചെയ്തത്. അറസ്റ്റിലായ ബന്‍കര്‍ രാജ് ആദ്യവിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. പിന്നീട് ഒരു യുവതിക്കൊപ്പം ചെന്നൈയില്‍ താമസിച്ചിരുന്നു എന്നും പൊലീസ് വെളിപ്പെടുത്തി.