ബൈക്കുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു
കോഴിക്കോട്|
WEBDUNIA|
PRO
FILE
കാക്കൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍കൂടി മരിച്ചു.
അപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൂട്ടാലിട സ്വദേശി സഞ്ജു (20) ആണ് തിങ്കളാഴ്ച മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി.
ശനിയാഴ്ച രാത്രി എട്ടരയോടെ കാക്കൂര്‍ എകൈ്സസ് ഓഫീസിനടുത്തുള്ള വളവിലായിരുന്നു അപകടം. ഇരുദിശകളില്‍നിന്നായി അമിതവേഗത്തില്‍ വന്ന ബൈക്കുകള്‍ കൂട്ടിയിടിച്ച് അഞ്ച് യുവാക്കളും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
സംഭവത്തില്‍ മരിച്ച അഭിയുടെ അച്ഛന്‍ ഹരിദാസന്‍ പടക്കംപൊട്ടിക്കുമ്പോള്‍ പരുക്കേറ്റതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൂട്ടുകാരായ സഞ്ജു, ബിനു എന്നിവര്‍ക്കൊപ്പം അഭി അച്ഛന്റെ അടുത്തേക്ക് പോവുമ്പോഴാണ് അപകടം. പരുക്കേറ്റ പയിമ്പ്ര കോളനി വിശ്വനാഥന്റെ മകന്‍ അനീഷ് (കിച്ചു20) ചികിത്സയിലാണ്.