ഉരു മുങ്ങി കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍

കോഴിക്കോട്| WEBDUNIA|
PRO
ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് ചരക്കുമായി പോയ ഉരു മുങ്ങി കാണാതായവരില്‍ രണ്ട് പേരെ കൂടി രക്ഷപ്പെടുത്തി.ഉരുവിന്റെ സ്രാങ്ക്‌ ഭാസ്‌കരന്‍, കെമി എന്നിവരെ അവശനിലയില്‍ തിരൂര്‍ ഭാഗത്ത്‌ കണ്ടെത്തുകയായിരുന്നു. മുന്നു പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. എട്ട് ജീവനാക്കാരായിരുന്നു ഉരുവില്‍ ഉണ്ടായിരുന്നത്.

തിരൂര്‍ ഭാഗത്ത് നിന്ന് മത്സ്യത്തൊഴിലാളികളാണ് ഇവരെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. കെവിന്‍, ഭാസ്കരന്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ താനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാണാതായ മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തീരസംരക്ഷണ സേന തുടരുകയാണ്. കഴിഞ്ഞ ദിവസവും മൂന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു.

ശനിയാഴ്ച്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത്. വെള്ളം ഉരുവിലേക്ക് ഇരച്ചുകയറിയതായിരുന്നു മുങ്ങാന്‍ കാരണം. തമിഴ്‌നാട് സ്വദേശികളായ എട്ട് ജീവനക്കാരായാരിന്നു ഉരുവില്‍ ഉണ്ടായിരുന്നത്.

മുങ്ങി തുടങ്ങിയ ഉരുവില്‍ നിന്ന് ലൈഫ് ജാക്കറ്റുകള്‍ ധരിച്ച് തൊഴിലാളികള്‍ കടലിലേക്ക് എടുത്തുചാടുകയായിരുന്നു. രക്ഷപ്പെട്ട തൂത്തുക്കുടി സ്വദേശികളായ പ്രകാശ്, സീതശ്, റമ്മീസ് എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :