കോഴിക്കോട് പെണ്‍വാണിഭം: പ്രതികളെ കോടതിയില്‍ ഹാജരാക്കി
കോഴിക്കോട്|
WEBDUNIA|
PRO
PRO
പറയഞ്ചേരി ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ സംഘത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് വിദേശത്തേക്കു കടന്ന പ്രതികളെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി.
മലപ്പുറം വളാഞ്ചേരി വട്ടപ്പുറത്ത് ഹൗസില്‍ മുഹമ്മദ് സത്താര്‍(40), എടയൂര്‍ കലമ്പന്‍ഹൗസില്‍ കുഞ്ഞിപ്പക്ക എന്ന മൊയ്തുട്ടി(48) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സംസ്ഥാനത്തിനകത്തും പുറത്തും കൊണ്ടുപോയി കഴിഞ്ഞ ഒരു വര്‍ഷമായി പീഡിപ്പിച്ച ശേഷം ഇവര്‍ വിദേശത്തേക്കു കടക്കുകയായിരുന്നു.
പോലിസ് വളാഞ്ചേരിയിലെ ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയെങ്കിലും വിദേശത്തേക്കു കടന്നിരുന്നു. പ്രതികളെ പിടികൂടാന്‍ ജില്ലാ പോലിസ് ചീഫ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
നാലു ദിവസം മുമ്പ് വിദേശത്തു നിന്നു തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതികളെ പുതിയതുറ പൊലിസാണ് പിടികൂടിയത്.
ഹൈക്കോടതിയില്‍ നിന്നും സമ്പാദിച്ച മുന്‍കൂര്‍ ജാമ്യമുണ്ടായിരുന്നതിനാല്‍ പ്രതികളെ അറസ്റ്റു ചെയ്യാനായില്ല. പെണ്‍കുട്ടി പ്രതികളെ തിരിച്ചറിഞ്ഞാല്‍ മാത്രമേ അറസ്റ്റു ചെയ്യാന്‍ കഴിയുവെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ പെണ്‍കുട്ടി പ്രതികളെ തിരിച്ചറിഞ്ഞത്. ഇതേ തുടര്‍ന്നാണ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.