കൊച്ചി|
Harikrishnan|
Last Updated:
വെള്ളി, 2 മെയ് 2014 (08:39 IST)
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിലപാടിനോടാണ് യോജിപ്പെന്ന് മദ്യനയം സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് രാമചന്ദ്രന്‍. സുധീരന്റെ നിലപാടാണ് തന്റെ റിപ്പോര്‍ട്ടിലും ഉള്ളതെന്ന് പറഞ്ഞ ജസ്‌റ്റീസ് രാമചന്ദ്രന്‍ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാത്തത് നിയമലംഘനമാണെന്ന മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും നിലപാട് തെറ്റാണെന്നും കൂട്ടിച്ചേര്‍ത്തു.
നിലവാരമില്ലെന്ന് കണ്ടെത്തി സര്‍ക്കാര്‍ അടച്ചുപൂട്ടിയ 418 ബാറുകള്‍ തുറക്കേണ്ട അടിയന്തിര സാഹചര്യമില്ലെന്നും ജസ്‌റ്റിസ് വ്യക്‌തമാക്കി. ഇക്കാര്യത്തെ കുറിച്ച് സമഗ്രമായി പഠിച്ചാണ് മദ്യനയം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ബാറുകള്‍ തുറക്കാനായി തൊഴിലാളി പ്രശ്‌നങ്ങള്‍ പറയുന്നത് ലോബിയിംഗിന്റെ ഭാഗമാണ്- ജസ്‌റ്റീസ് രാമചന്ദ്രന്‍ പറയുന്നു. തന്റെ
റിപ്പോര്‍ട്ട് സംബന്ധിച്ച് കോണ്‍ഗ്രസ് രണ്ട് തട്ടിലാണെന്നും ജസ്‌റ്റീസ് രാമചന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു. കെപിസിസി പ്രസിഡന്‍ഡ് ഒരു പക്ഷത്തും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബുവും മറുപക്ഷത്തും ആണെന്നാണ്
അദ്ദേഹം പറഞ്ഞത്.