കാഞ്ഞങ്ങാട് പുതിയ ബാര്‍: കെപിസിസി വിശദീകരണം തേടി

കാസര്‍കോട്| Harikrishnan| Last Modified ചൊവ്വ, 29 ഏപ്രില്‍ 2014 (11:40 IST)
കാഞ്ഞങ്ങാട് പുതിയ ബാറിന് അനുമതി നല്‍കിയതില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വിശദീകരണം തേടി. നഗരസഭ കൗണ്‍സിലിന്റെ തീരുമാനത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനാണ് ഡിസിസിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന നാലുനക്ഷത്ര പദവിയുള്ള ഹോട്ടലിന്റെ അപേക്ഷയാണ് കാഞ്ഞങ്ങാട് നഗരസഭ അംഗീകരിച്ചത്.തിങ്കളാഴ്ച നടന്ന കൗണ്‍സിലില്‍ മുഴുവന്‍ അംഗങ്ങളും അപേക്ഷയ്ക്ക് അനുകൂലമായ നിലപാട് എടുക്കുകയായിരുന്നു.

നിലവിലുള്ള ബാറുകളുടെ ലൈസന്‍സ് പുതുക്കുന്ന കാര്യത്തില്‍ സര്‍ക്കാറും കെപിസിസി നേതൃത്വവും രണ്ട് തട്ടില്‍ നില്‍ക്കുന്നതിനിടെയാണ് നഗരസഭ പുതിയ ബാറിന് സമ്മതപത്രം നല്‍കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :